nurse

ഒഡീഷ: ഒഡീഷ സബോർഡിനേറ്റ് സെലക്‌ഷൻ കമ്മിഷൻ (ഒ.എസ്.എസ്.എസ്.സി) 4070 നഴ്‌സിംഗ് പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഡീഷ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ 30 ജില്ലകളിലെ ആശുപത്രികളിലും 13 മെഡിക്കൽ കോളേജിലുമാണ് നിയമനം. അവസാന തീയതി ജൂൺ 7. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരമുള്ള ജി.എൻ.എം ഡിപ്ളോമയോ, ബി.എസ്‌സി നഴ്സിംഗോ ആണ് യോഗ്യത. പ്രായപരിധി: 21-38. എഴുത്തുപരീക്ഷയിലൂടെയാണ് നിയമനം. പ്രവൃത്തിപരിചയവും പരിഗണിക്കും. വിശദാംശങ്ങളും അപേക്ഷയും osssc.gov.inൽ.