suicide

കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ, പ്രണയപരാജയങ്ങൾ തുടങ്ങി കാരണങ്ങൾ പരിശോധിച്ചാൽ പലതും തികച്ചും വ്യത്യസ്തമായിരിക്കും. റിപ്പോർട്ടുകൾ പ്രകാരം ആത്മഹത്യാ ശ്രമം നടത്തുന്നതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാൽ മരണപ്പെടുന്നവരിൽ കൂടുതലും പുരുഷന്മാരാണ്. ആത്മഹത്യ ചെയ്യുന്നതിനായി കൂടുതൽ കഠിനമായ മാർഗങ്ങൾ സ്വീകരിക്കുന്നത് പുരുഷന്മാരാണ് എന്നതാണ് ഇതിന്റെ കാരണം. സുഹൃത്തുക്കളുടെ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞാൽ അവരെ മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും. കൂടുതലറിയാൻ വീഡിയോ കാണാം.