
ന്യൂഡൽഹി: ജൂൺ 5ന് നടക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. upsc.gov.inൽ നിന്ന് കാർഡുകൾ ഡൗൺലോഡ് ചെയ്‌തെടുക്കാം. പരീക്ഷയ്‌ക്ക് പത്തുമിനുറ്റ് മുമ്പ് എത്തണം. രാവിലെ 9.20നും ഉച്ചയ്‌ക്ക് 2.20നുമാണ് എത്തേണ്ടത്. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയുടെ വിശദവിവരങ്ങളും വെബ്സൈറ്റിൽ.