anna-ben

അനിയത്തിയ്‌ക്കൊപ്പം മാച്ചിംഗ് ടാറ്റു ചെയ്യണമെന്ന ആഗ്രഹം പൂർത്തീകരിച്ച് നടി അന്ന ബെൻ. കെെയിലാണ് ഇരുവരും ടാറ്റു കുത്തിയത്. ടാറ്റു ചെയ്യുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

സെവൻ എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നതാണ് രണ്ടുപേരും പച്ച കുത്തിയത്. എറിക് എഡ്‌വേർഡും ഓട്‌സി മാർക്കുമാണ് ടാറ്റു ആർട്ടിസ്റ്റുകൾ.

anna-ben

അനിയത്തിയുമൊത്ത് മാച്ചിങ് ടാറ്റൂ ചെയ്യണമെന്നുള്ളത് ഏറെ നാളായുള്ള ആഗ്രഹമാണെന്ന് അന്ന ബെൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ടാറ്റു പതിപ്പിച്ച 'പച്ചകുത്ത്' എന്ന സ്ഥാപനത്തിനുള്ള നന്ദിയും അന്ന ബെൻ അറിയിച്ചു.

എന്തുകൊണ്ട് സെവൻ എന്ന് പതിപ്പിച്ചുവെന്നതാണ് പലരുടെയും സംശയം. പിറന്നാൾ തീയതി വച്ചാണ് ഇരുവരും ഈ അക്ഷരം തിരഞ്ഞെടുത്തതെന്ന് അന്ന ബെന്നിന്റെ ആരാധകർ വാദിക്കുന്നു.

anna-ben

View this post on Instagram

A post shared by PACHAKUTH (@pachakuth)