astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 11 - 1197 മേടം 28 ബുധനാഴ്ച . (വൈകുന്നേരം 7 മണി 27 മിനിറ്റ് 19 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം. )

അശ്വതി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യം കാണിക്കും, തികഞ്ഞ ശുദ്ധന്മാരായതിനാല്‍ മറ്റുള്ളവരാല്‍ പറ്റിക്കപ്പെടും, പരിശ്രമം വിജയിക്കും, സര്‍വകാര്യ വിജയ, സഹപ്രവർത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും.

ഭരണി: ജീവിത പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തണം,‍ സ്ത്രീകൾക്ക് മാനസികാസ്വസ്ഥത ഉണ്ടാകും, ദമ്പതികൾ വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം, എല്ലാക്കാര്യത്തിലും ആവേശം കുറയ്ക്കുക.

കാര്‍ത്തിക: അഹംഭാവം മുന്നിട്ടു നില്‍ക്കും, സുഹൃത്തുക്കള്‍ മുഖേന അധിക ചിലവ്, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിക്കണം .

രോഹിണി: ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും,
സന്താനങ്ങൾക്ക് ദുരിതങ്ങൾ ഉണ്ടാകും, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

മകയിരം: സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും പൗരുഷവും കൂടിയിരിക്കും, രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും, അന്യരിൽ നിന്നും വിപരീത അനുഭവങ്ങൾ വന്നു ചേരും.

തിരുവാതിര: ശത്രുതാ മനോഭാവത്തിൽ ആയിരുന്നവര്‍ മിത്രങ്ങളായിത്തീരും, പുതിയ ആശയങ്ങൾ ആവിഷ്‌ക്കരിക്കുന്നതിൽ‍ ലക്ഷ്യപ്രാപ്തി നേടും, എല്ലാ മേഖലകളില്‍ നിന്നും അംഗീകാരം വന്നു ചേരും.

പുണര്‍തം: അന്യ സ്ത്രീകളെ അമിതമായി വിശ്വസിക്കരുത്, മനസ്സമാധാനം നഷ്ടപെടും, മാന‍സികമായി പിരിമുറുക്കം അനുഭവപ്പെടും, ദുശ്ശീലങ്ങള്‍ ഒഴിവാക്കണം, വാക്കുകളും പ്രവർത്തികളും പരസ്പര ബന്ധമില്ലാത്തതായിരിക്കും.

പൂയം: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, രോഗശാന്തി, കുടുംബാങ്ങള്‍ വിപരീതമായി സംസാരിക്കും,‍ ചർച്ചകളിലൂടെ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും, ജന്മനാട്ടില്‍ വന്നുപോകുവാന്‍ സാധിക്കും.

ആയില്യം: അന്യ സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനപ്രയാസം ഉണ്ടാക്കും. മറ്റുള്ളവരുടെ വാക്കു കേട്ട് ധനം മുടക്കരുത്. നഷ്ടം വരും, ഗൃഹത്തില്‍ നിന്ന് അകന്ന് നില്‍ക്കും, സുഹൃത്തുക്കളില്‍ നിന്നുള്ള സഹായങ്ങൾ കുറയും.

മകം: സ്ത്രീകള്‍ സ്വന്തം നേട്ടം നോക്കിമാത്രമെ എന്തും ചെയ്യുകയുള്ളൂ, ബന്ധുബലം വര്‍ദ്ധിച്ചു നില്‍ക്കും, ദാമ്പത്യം ജീവിതത്തില്‍ ശോഭിക്കും, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും.

പൂരം: സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്, പുതിയ പദ്ധതികള്‍ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാന്‍ സാദ്ധ്യത, എതിർക്കുന്നവരെ കീഴ്പെടുത്തും.

ഉത്രം: പൊതുവേ അലസരും മടിയരും ആയിരിക്കും, പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും,
അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ കാര്യസാദ്ധ്യത്തിനായി അടുത്തുകൂടും.

അത്തം: അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാദ്ധ്യതകളില്‍ നിന്ന് മോചനം, അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും, കുടുംബവുമായി ദൂര യാത്ര പോകാൻ തീരുമാനിക്കും.

ചിത്തിര: മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, വിദേശ ഉദ്യോഗത്തിനു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹനിര്‍മ്മാണത്തിന് കാലം അനുകൂലമാണ്. തൊഴിലില്‍ മേന്മ.

ചോതി: സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം,‍ ഉദ്യോഗസ്ഥന്മാർക്ക് നല്ല കാലം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, എല്ലാവരോടും പ്രീതികരമായ രീതിയില്‍ പെരുമാറണം.

വിശാഖം: പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേന സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: അദ്ധ്വാന ശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും, ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഠിന പരിശ്രമം വേണ്ടിവരും, ഒറ്റയ്‌ക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

കേട്ട: മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്ന ദമ്പതികൾ ഒന്നിക്കാന്‍ സാദ്ധ്യത.

മൂലം: തൊഴില്‍ മേഖല ഉഷാറാകും, മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങള്‍.

പൂരാടം: വ്യവഹാരവിജയം, വിദ്യാവിജയം, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹസാഫല്ല്യം, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.

ഉത്രാടം: ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, സാമ്പത്തീക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.


തിരുവോണം: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രുവര്‍ദ്ധന, സഹായം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം.

അവിട്ടം: അപവാദ ആരോപണങ്ങൾ. കേസ്സുകളിലും തര്‍ക്കങ്ങളിലും പെടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍, പരാശ്രയശീലം, വിഷയാസക്തി.

ചതയം: വിദേശത്തായിരിക്കും ഇവര്‍ക്ക് നേട്ടം ഉണ്ടാകുക, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.

പൂരുരുട്ടാതി: ‍ ആദർശം വിട്ട് ഒന്നും ചെയ്യില്ല, കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, സ്ത്രീകള്‍ മൂലം ചെലവ് കൂടിയിരിക്കും.

ഉത്രട്ടാതി: പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും.

രേവതി: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്, ആകര്‍ഷകത്വം ഉണ്ടായിരിക്കും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും.