സൂരജ് വർമ്മയുടെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ

പ്രിയ പ്രകാശ് വാര്യരും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം സൂരജ് വർമ്മ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നാളെ എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. അലൻസിയർ, പ്രേംപ്രകാശ്, ഷെബിൻ ബെൻസൻ, പ്രശാന്ത് അലക്സാണ്ടർ, ജിയോബേബി എന്നിവരാണ് മറ്റു താരങ്ങൾ.
ബോബി സഞ്ജയ്യുടെ കഥയ്ക്ക് ജാസിം ജലാലും നെൽസൻ ജോസഫും ചേർന്ന് തിരക്കഥ ഒരുക്കുന്നു. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. രജീഷാണ് നിർമ്മാണം. ഛായാഗ്രഹണം രാജവേൽ മോഹൻ. സംഗീതം: ഷാൻ റഹ്മാൻ. എഡിറ്റർ: അർജു ബെൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ.അതേസമയം ഇതാദ്യമായാണ് രജിഷ വിജയനും പ്രിയ വാര്യരും ഒരുമിക്കുന്നത്.ഫഹദ് ഫാസിലും രജിഷയും ഒരുമിച്ച മലയൻകുഞ്ഞ് റിലീസിന് ഒരുങ്ങുകയാണ്.സജിമോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇരുവരും സഹോദരനും സഹോദരിയുമായാണ് അഭിനയിക്കുന്നത്.
ഒരു അഡാറ് ലൗവ് എന്ന ചിത്രത്തിൽ ഒരു കണ്ണിറക്കിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന താരമായ വളർന്ന പ്രിയ വാര്യർ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു. ഒരു അഡാർ ലൗവിനു ശേഷം പ്രിയ മലയാളത്തിൽ അഭിനയിച്ചില്ല. ശക്തമായ കഥാപാത്രമാണ് രണ്ടാമത്തെ ചിത്രത്തിൽ കാത്തിരിക്കുന്നതെന്നാണ് വിവരം.