kaml

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയിൽ കമൽഹാസൻ രചനയും സംഗീതവും നിർവഹിച്ച ഗാനം ഇന്ന് പുറത്തിറങ്ങും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. പത്തലെ പത്തലെ എന്ന ഗാനമാണ് റിലീസ് ചെയ്യുന്നത്. ട്വിറ്ററിലൂടെ അനിരുദ്ധ് അറിയിച്ചതാണ് ഇക്കാര്യം. ചിത്രത്തിന്റെ ഒാഡിയോ ട്രെയിലർ ലോഞ്ച് 15ന് വൈകിട്ട് ചെന്നൈ നെഹ്റു ഇൻഡോർ സ്റ്രേഡിയത്തിൽ നടക്കും.ജൂൺ 3ന് വിക്രം തിയേറ്ററുകളിൽ എത്തും. ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നരേൻ, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും താരനിരയിലുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രം ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.