
കോഴിക്കോട്: വ്ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന താമരശേരി ഡിവൈ.എസ്.പി ടി.കെ അഷ്റഫിന് ഇന്ന് കൈമാറും. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ശനിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി വീണ്ടും കബറടക്കിയത്.