
അമൽ നീരദിന്റെ 'ഭീഷ്‌മ പർവ്വ'ത്തിൽ മമ്മൂട്ടി പറയുന്ന ചാമ്പിക്കോ ഡയലോഗും സെൽഫിയും കേരളത്തിലെന്ന് മാത്രമല്ല അങ്ങ് വിദേശരാജ്യങ്ങളിൽ വരെ ട്രെൻഡായി. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിലും 'ചാമ്പിക്കോ' ട്രെൻഡ് ചിത്രവുമായി ഒരു കൊമ്പൻ. യുവഗജരാജൻ പേരൂർ ശിവനും സംഘവുമാണ് ഇത്തവണ ട്രെൻഡിനൊപ്പം അണിനിരന്നത്. പൂരത്തിൽ പങ്കെടുത്ത ശേഷമാണ് പേരൂർ ശിവൻ കൗമുദി ടീമിനൊപ്പം സെൽഫിക്ക് പോസ് ചെയ്‌തത്. കാലും തുമ്പിയുമുയർത്തി ശിവൻ സ്‌റ്റൈലിൽ തലകുലുക്കി അത്യുഗ്രനൊരു ചിത്രം.