
ന്യൂയോർക്ക്: ട്രംപിനെതിരെ ട്വിറ്ററിൽ നിന്നുണ്ടായ നടപടി ശരിയല്ലെന്ന് പറഞ്ഞ് ഇലോൺ മസ്ക്. ഒന്നര വർഷത്തോളമായി തുടരുന്ന ട്രംപിനെ വിലക്കിയ നടപടി തെറ്റ് പറ്റിയതായി തോന്നുന്നതായും ഇലോൺ മസ്‌ക് അറിയിച്ചു. 44 ബില്യൺ ഡോളറിന് കമ്പനി ഏറ്റെടുക്കുന്ന നടപടി പൂർത്തിയായാൽ ട്രംപിനെ ട്വിറ്ററിൽ തിരികെകൊണ്ടുവരുമെന്നും മസ്‌ക് അറിയിച്ചു. 2021 ജനുവരിയിലാണ് ട്വിറ്റർ ട്രംപിനെ വിലക്കിയത്.
ട്വിറ്റർ സ്ഥാപകനായ ജാക്ക് ഡോർസിയും താനും സ്ഥിരമായ നിരോധനം പാടില്ലെന്ന ഒരേ അഭിപ്രായമുളളവരാണെന്ന് മസ്‌ക് പറഞ്ഞു. കാപിറ്റോൾ കലാപത്തെ തുടർന്നാണ് കഴിഞ്ഞവർഷം ജനുവരി ആറിന് ട്രംപിനെ ട്വിറ്റർ വിലക്കിയത്. മസ്‌കിന്റെ അഭിപ്രായത്തിൽ പ്രതികരിക്കാൻ ട്വിറ്റർ തയ്യാറായിട്ടില്ല. അതേസമയം തന്റെ വിലക്ക് നീക്കിയാലും ട്വിറ്ററിലേക്ക് തിരികെപോകില്ലെന്ന്
ട്രംപ് പ്രതികരിച്ചിരുന്നത്, തന്റെ സ്വന്തം സമൂഹമാദ്ധ്യമ സംരംഭം പുറത്തുകൊണ്ടുവരാനാണ് ട്രംപിന്റെ ശ്രമം.