
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിൽ ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നതിനായി ആറ് കോടിയോളം രൂപ ചെലവിട്ട് കേന്ദ്ര സർക്കാർ. ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഹിന്ദി@യുഎൻ എന്ന പദ്ധതിയ്ക്കായാണ് ഇപ്പോൾ ആറ് കോടി (800,000 ഡോളർ) നീക്കി വച്ചിരിക്കുന്നത്. 2018ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ചെക്ക് യുഎന്നിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആർ രവീന്ദ്രൻ യു എൻ ഡിപ്പാർട്ട്മെന്റ് ഒഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ മിത ഹൊസാലിക്ക് കൈമാറി.
ഐക്യരാഷ്ട്ര സഭയിൽ ഹിന്ദിയുടെ ഉപയോഗം വ്യാപകമാക്കുക, ഹിന്ദിയുടെ പൊതുജനസമ്പർക്കം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഹിന്ദി@യുഎൻ പദ്ധതി ആരംഭിച്ചത്. യുഎൻ പബ്ലിക് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റുമായും ഡിപ്പാർട്ട്മെന്റ് ഒഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
India contributed USD 800,000 to promote Hindi at UN
— ANI Digital (@ani_digital) May 11, 2022
Read @ANI Story | https://t.co/1QhBIqwed5#UnitedNations #IndiaContributes #Hindi #IndiaAtUN pic.twitter.com/ZTqfWJY179
ഐക്യരാഷ്ട്രസഭയിൽ ഹിന്ദിയുടെ ഉപയോഗം വ്യാപകമാക്കാൻ ഇന്ത്യൻ സർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തിവരികയാണെന്നും ഈ പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള ഹിന്ദി സംസാരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ആഗോള പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ അവബോധം പ്രചരിപ്പിക്കാനും അവർ ശ്രമിക്കുന്നുണ്ട്. 2018 മുതൽ യുഎൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷനുമായി (ഡിജിസി) ഇന്ത്യ പങ്കാളിയാണ്. ഹിന്ദി പ്രോത്സാഹിപ്പിക്കാനായി അവർ കൂടുതൽ തുക സംഭാവന ചെയ്യുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഹിന്ദി@യുഎൻ പദ്ധതിയുടെ ഭാഗമായി 2018 മുതൽ യുഎന്നിന്റെ വെബ്‌സൈറ്റിലൂടെയും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെയും യുഎൻ ഫേസ്ബുക്ക് ഹിന്ദി പേജിലൂടെയും ഐക്യരാഷ്ട്ര സഭയുടെ വാർത്തകൾ ഹിന്ദിയിൽ തർജ്ജിമ ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.