paint

നിങ്ങൾ പുതിയൊരു വീട് വാങ്ങാനോ പുതുക്കിപ്പണിയാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശാന്തിയും സമാധാനവും വർദ്ധിപ്പിച്ച് വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ ചില പ്രധാന വാസ്തു തത്വങ്ങൾ കൂടി പരിഗണിച്ചു നോക്കൂ. വീടിനുപയോഗിക്കുന്ന പെയിന്റിന്റെ നിറത്തിന് പോലും ധനത്തെ ആകർഷിക്കാൻ കഴിയും. വീടിനുള്ള വാസ്തുശാസ്ത്ര കളർ ടിപ്പുകൾ ഇതാ. നിങ്ങളുടെ വീട് ഏത് ദിശയ്ക്ക് അഭിമുഖമായി ഇരിക്കുന്നു എന്നതനുസരിച്ചാണ് പെയിന്റിന്റെ നിറം തിരഞ്ഞെടുക്കേണ്ടത്.

കിഴക്ക്

കിഴക്ക് അഭിമുഖമായ വീടുകളിൽ പ്രകൃതിയിൽ നിന്നുള്ല ഊർജങ്ങളുടെ ശക്തമായ ഒഴുക്കുണ്ട്. അതിനാൽ ഈ ദിശയിലുള്ള വീടുകൾക്ക് ടാംഗറിൻ(കാവി/ ഓറഞ്ച്) ഷേഡ് ഉപയോഗിക്കുന്നത് വാസ്തുശാസ്ത്ര പ്രകാരം അനുയോജ്യമാണ്.

തെക്ക്

തെക്ക് ദിശയെ അഭിമുഖമാക്കി വീട് വയ്ക്കുന്നത് വാസ്തുശാസ്ത്രപരമായി അനുയോജ്യമല്ല എന്നൊരു വാദമുണ്ട്. എന്നാൽ ശരിയായ നിറം നൽകിക്കഴിഞ്ഞാൽ ഈ പ്രശ്നങ്ങളെ ബാലൻസ് ചെയ്യാവുന്നതാണ്. ഇളം തവിട്ട് അല്ലെങ്കിൽ പച്ച നിറം ഈ ദിശയ്ക്ക് അഭിമുഖമായിരിക്കുന്ന വീടുകൾക്ക് അനുയോജ്യമാണ്. കൂടാതെ റൂബി, പിങ്ക്, ടാംഗറിൻ എന്നിവയും നല്ലതാണ്.

paint

പടിഞ്ഞാറ്

ലാഭത്തിനും നേട്ടത്തിനും അനുയോജ്യമായ ദിശയാണ് പടിഞ്ഞാറ്. പച്ച, തവിട്ട് തുടങ്ങിയ നിറങ്ങൾ ഈ ദിശയിലുള്ള വീടുകൾക്ക് അനുയോജ്യമല്ല. വെള്ള,ക്രീം തുടങ്ങിയ നിറങ്ങൾ വളരെ നല്ലതാണ്.

വടക്ക്

പുതിയ തുടക്കങ്ങൾ, അവസരങ്ങൾ, ജീവിതത്തിലെ ഉയർച്ച എന്നിവ നേടിത്തരുന്ന ദിശയാണ് വടക്ക് ദിശ. പച്ച, തവിട്ട്, മഞ്ഞ തുടങ്ങിയ നിറങ്ങൾ ഈ വീടുകൾക്ക് അനുയോജ്യമാണ്.

വടക്ക്-കിഴക്ക്

വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ വടക്ക് കിഴക്ക് ദിശയ്ക്ക് കുടുംബാംഗങ്ങളുടെ മാനസികാരോഗ്യവുമായി ബന്ധമുണ്ട്. ഈ കോണുകളിൽ ഇളം നീല നിറത്തിലുള്ല പെയിന്റ് അനുയോജ്യമാണ്. കൂടാതെ സിൽവർ ഗ്രേ, ബ്രൗൺ, ഗ്രീൻ, ഓഫ് വൈറ്റ്, ക്രീം അല്ലെങ്കിൽ ഏതെങ്കിലും മെറ്റാലിക് നിറങ്ങൾ നൽകുന്നത് വളരെ നല്ലതാണ്.

paint

കിഴക്ക്-വടക്ക്

കിഴക്ക് അഭിമുഖമായ വീടുകളിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ലഭിക്കുന്നു. ഇതിലൂടെ ധാരാളം പോസിറ്റീവ് എനർജി കുടുംബാംഗങ്ങളിലേയ്ക്ക് എത്തുന്നു. പച്ച അല്ലെങ്കിൽ ബ്രൗൺ പോലുള്ള പ്രകൃതിദത്ത നിറങ്ങളാണ് ഈ ദിശയിലുള്ള വീടുകൾക്ക് അനുയോജ്യം. വാസ്തു ശാസ്ത്ര പ്രകാരം പർപ്പിൾ, വയലറ്റ്, ഓറഞ്ച്, പിങ്ക്, ചുവപ്പ്, നീല, ലാവന്റർ തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇളം നിറമാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ ക്രീം അല്ലെങ്കിൽ ഓഫ് വൈറ്റ് ഉപയോഗിക്കാവുന്നതാണ്.

തെക്ക്-കിഴക്ക്

ഈ ദിശയിലുള്ള വീടുകളിൽ ധനാഗമനം വളരെ കൂടുതലായിരിക്കും. പിങ്ക്, ചുവപ്പ്, ഓറഞ്ച്, പർപ്പിൾ, അക്വാ ഗ്രീൻ എന്നിവ അനുയോജ്യമാണ്. ഈ നിറങ്ങളെല്ലാം സമ്പത്തും ആരോഗ്യവും ആകർഷിക്കാൻ കഴിവുള്ളവയാണ്.