modi-at-20-book-released

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രതിഭാസമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മോദി@20 ഡ്രീംസ് മീറ്റിംഗ് ഡെലിവറി എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രചയിതാക്കൾ വ്യക്തമായി വിശകലനം ചെയ്യുകയും വസ്തുതകളെ സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്തു. ഒരു ഐതിഹാസിക നേതാവിന്റെ 20 വർഷത്തെ ആകർഷകമായ യാത്രയുടെ രൂപരേഖ രചയിതാക്കൾ സമർത്ഥമായി അവതരിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Naidu releases 'Modi @20: Dreams Meeting Delivery' book, says 'PM Modi a phenomenon'

Read @ANI Story | https://t.co/4LzYUpqR72#MVenkaiahNaidu #ModiAt20Book #PMModi pic.twitter.com/a6tZKrcHgh

— ANI Digital (@ani_digital) May 11, 2022

നരേന്ദ്ര മോദിയുടെ കഴിഞ്ഞ 20 വർഷത്തെ ജീവിതത്തെപ്പറ്റിയാണ് പുസ്തകം. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽക്ക് പ്രധാനമന്ത്രി സ്ഥാനം വരെയുള്ള 20 വർഷത്തെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തികൾ സമാഹരിച്ച വിവരങ്ങളാണ് 458 പേജുകളുള്ള ഈ പുസ്തകത്തിലുള്ളത്. ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രസാദകർ രൂപ പബ്ലിക്കേഷൻസാണ്.

പ്രധാനമന്ത്രി ദേശീയ തലത്തിൽ ഒരു പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിന്താപ്രക്രിയ, എന്തുകാര്യത്തിനും മുൻകൈയെടുക്കൽ, സജീവമായ സമീപനം, പരിവർത്തനാത്മകമായ നേതൃശൈലി എന്നിവ ഈ പുസ്തകം അവതരിപ്പിക്കുന്നുണ്ടെന്നും വെങ്കയ്യനായിഡു പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കായിക താരം പി വി സിന്ധു, പ്രശസ്ത ബോളിവുഡ് താരം അനുപം ഖേർ തുടങ്ങിയ 22 എഴുത്തുകാർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.