
സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള ആളാണ് നടി അഹാന കൃഷ്‌ണ. ഡാൻസും പാട്ടും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
അഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ ചർച്ചാവിഷയം. താരത്തിന്റെ ലുക്ക് കണ്ടിട്ട് മൊണാലിസയെ പോലെ തോന്നുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
കാൻവാസിൽ വരച്ചെടുത്ത ചിത്രം പോലെ ഓരോ ഫോട്ടോസും തോന്നുന്നുണ്ടെന്നും ചിലർ കുറിച്ചു.
സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെ അഭിനന്ദിച്ചിരിക്കുന്നത്.
ആൻ അഗസ്റ്റിൻ, കനിഹ, നൈല ഉഷ, അപർണ ദാസ് തുടങ്ങി നിരവധി പേർ സ്നേഹം പങ്കിട്ടിട്ടുണ്ട്. ഗ്രീക്ക് ദേവതയെ പോലുണ്ടെന്നും ചിലർ കമന്റുകൾ കുറിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി അറിയിക്കാൻ താരവും മറന്നിട്ടില്ല.