കല്ല്യാണം ശ്രദ്ധേയമാക്കാൻ പല മാർഗങ്ങളും ഇന്ന് ആളുകൾ സ്വീകരിക്കാറുണ്ട്. വെെറലാകുക എന്ന ലക്ഷ്യത്തോടെ എന്ത് കടുംകെെ ചെയ്യാനും ചിലർ തയ്യാറാകാറുണ്ട്.

ഇപ്പോഴിതാ തീ കൊണ്ടുള്ള ഫോട്ടോ ഷൂട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ. ദേഹത്ത് തീ കത്തിച്ച് ചെറുക്കനും പെണ്ണും നടക്കുന്നു. ഇരുവരും വിവാഹ വസ്ത്രത്തിലാണുള്ളത്.

പ്രൊഫഷണൽ സ്റ്റണ്ട് മാസ്റ്റർമാരായ ഗേബ് ജെസോപ്പും അംബിർ ബാംബിറുമാണ് ഇരുവരുടെയും കല്ല്യാണത്തിന് ഈ സാഹസിക വീഡിയോ ഷൂട്ട് നടത്തിയത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറായ റസ് പവൽ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

പൂച്ചെണ്ടിൽ നിന്ന് തീ ഇവരുടെ വസ്ത്രങ്ങളിലേക്ക് പടരുന്നത് വീഡിയോയിൽ കാണാം. പിന്നാലെ തീ ആളിക്കത്തുന്നു. അപകടമുണ്ടാകാതിരിക്കാൻ ഫയർ എസ്റ്റിംഗ്വഷറുമായി ഒരാൾ ഇവരുടെ കൂടെയുണ്ട്. വീഡിയോ കാണാം...

photoshoot