walayar

പാലക്കാട്: വാളയാര്‍ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്. എസ്.പി എം.ജെ സോജനെതിരെയാണ് കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. പാലക്കാട് പോക്‌സോ കോടതിയുടേതാണ് നടപടി.

വാളയാര്‍ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ സോജൻ മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. പെൺകുട്ടികളുടെ അമ്മയാണ് പരാതിക്കാരി.

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന തരത്തിലുള്ള പ്രതികരണമായിരുന്നു സോജൻ നടത്തിയത്. പെണ്‍കുട്ടികള്‍ ‌‌പീഡനം ആസ്വദിച്ചിരുന്നുവെന്ന തരത്തില്‍ അദ്ദേഹം മാദ്ധ്യമങ്ങളില്‍ സംസാരിച്ചുവെന്നാണ് അമ്മ പരാതിയിൽ പറയുന്നത്.