rajamouli

ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ രാജ്യത്തെ സിനിമാ പ്രേമികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് എത്തിച്ച സംവിധായകനാണ് എസ്.എസ് രാജമൗലി. ഏറ്റവുമൊടുവിലായി അദ്ദേഹത്തിന്റെ സംവിധാനത്തിലെത്തിയ ആർ.ആർ.ആർ വൻ വിജയമായി മാറിയിരുന്നു.

ഇപ്പോഴിതാ രാജമൗലിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണ്. ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് വിവരങ്ങൾ.

mahesh-babu-rajamouli

ഈ വർഷം മഹേഷ് ബാബു മറ്റൊരു സിനിമയുടെ തിരക്കായതിനാൽ അടുത്ത വർഷം പകുതിയോടെയാകും രാജമൗലി ചിത്രം ആരംഭിക്കുക. വനത്തിന്റെ പശ്ചാത്തലത്തിലാകും ഈ ചിത്രം ഒരുങ്ങുകയെന്ന് തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

'സര്‍ക്കാരു വാരി പാട്ട'യാണ് മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രം മേയ് 12ന് റിലീസിനെത്തും. പരശുറാം ആണ് സംവിധാനം. മൈത്രി മൂവി മേക്കേഴ്‌സും മഹേഷ് ബാബു എന്റര്‍ടെയിൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുക്കുന്നത്.

rajamouli