
നിരസിക്കപ്പെട്ടവയുടെ പണം ഇന്ന് തിരികെ ലഭിക്കും
ന്യൂഡൽഹി: എൽ.ഐ.സിയുടെ ഐ.പി.ഒ അപേക്ഷകളിൽ 10 ലക്ഷമെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിരസിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട്. ചെറുകിട നിക്ഷേപകരിൽനിന്ന് ലഭിച്ച 73 ലക്ഷത്തോളം അപേക്ഷകളിൽ 65 ലക്ഷത്തോളം അപേക്ഷകളെ പരിഗണിക്കാനാകൂ എന്ന് അതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എൽ.ഐ.സിയുടെ ലിസ്റ്റിംഗിന് മുൻപായി എത്ര അപേക്ഷകൾ മൊത്തം ലഭിച്ചുവെന്നും എത്രയെണ്ണം നിരസിച്ചുവെന്നുമുള്ള കണക്കുകൾ പുറത്തുവിടും. നിരസിച്ച അപേക്ഷകളുടെ പണം ഇന്ന് തിരിക ലഭിക്കും. അതേസമയം, എൽ.ഐ.സി ഐ.പി.ഒയുടെ ഓഹരി അലോട്ട്മെന്റ് ഇന്ന് നടക്കും.