പ്രൈസ് ഒഫ് പൊലീസ് തിരുവനന്തപുരത്ത്

നവാഗതനായ ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന പ്രൈസ് ഒഫ് പൊലീസ് എന്ന ചിത്രത്തിലൂടെ മിയ മടങ്ങി വരുന്നു. വിവാഹ ശേഷം രണ്ടു വർഷത്തെ ഇടവേള കഴിഞ്ഞ് മിയ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് പ്രൈസ് ഒഫ് പൊലീസ്. തമിഴിൽ വിക്രം നായകനായി അഭിനയിച്ച കോബ്ര എന്ന ചിത്രത്തിൽ വിവാഹശേഷമാണ് മിയ അഭിനയിക്കുന്നത്.ജൂൺ 29ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ആനി എന്ന ശക്തമായ കഥാപാത്രത്തെയാണ് മിയ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റീവ് ത്രില്ലർ ചിത്രമാണ് പ്രൈസ് ഒഫ് പൊലീസ്. രാഹുൽ മാധവ് , കലാഭവൻ ഷാജോൺ, റിയാസ് ഖാൻ, അരിസ്റ്റോ സുരേഷ്, സ്വാസിക, മെറിന മൈക്കിൾ, സൂരജ് സൺ, തലൈവാസൽ വിജയ്, കോട്ടയം രമേഷ് ,ഷെഫീഖ് റഹ്‌മാൻ, ബിജുപപ്പൻ, ജസീല പർവീൻ, വൃധി വിശാൽ എന്നിവരാണ് മറ്റു താരങ്ങൾ.ചിത്രത്തിന്റെ പൂജ മേയ് 15ന് കൊച്ചിയിൽ അമ്മ ആസ്ഥാനത്ത് നടക്കും.
എ.ബി.എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരാണ് നിർമ്മാണം. സമീർ ജിബ്രാനാണ് ഛായാഗ്രഹകൻ. ജയശീലൻസദാനന്ദൻ പ്രൊഡക്ഷൻ കൺട്രോളറും അനന്തു വിജയൻ എഡിറ്ററുമാണ്.ഇന്ദ്രൻസ് ജയൻ വസ്ത്രാലങ്കാരം ഒരുക്കുന്നു. ചെന്നൈ, ബംഗ്ളൂരുവു എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷൻ.