ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ 2026ഓടെ സ്വദേശിവത്കരണം 10 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. വർഷത്തിൽ 2 ശതമാനം സ്വദേശിവത്കരണം നടപ്പാക്കി 2026 ഓടെ 10 ശതമാനമാക്കി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ വിദഗ്ദ്ധ ജോലികളിൽ 2 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകും.