musk

ന്യൂയോർക്ക്: മുൻ യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ട്വി​റ്റർ വിലക്ക് നീക്കുമെന്ന് ടെസ്‌‌ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ട്രംപിനെ വിലക്കിയ നടപടി അധാർമികവും തികച്ചും വിവേകശൂന്യവുമാണെന്ന് ഫിനാൻഷ്യൽ ടൈംസിന്റെ ' ഫ്യൂച്ചർ ഒഫ് ദ കാർ " കോൺഫറൻസിനിടെ മസ്‌ക് പറഞ്ഞു. അതേ സമയം, വിഷയത്തിൽ ട്വി​റ്ററും ട്രംപും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം, മസ്‌ക് ട്വി​റ്റർ വാങ്ങിയാലും തന്റെ വിലക്ക് നീക്കിയാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് ട്രംപ് മുമ്പ് പറഞ്ഞത്. ട്വി​റ്റർ, ഫേസ്ബുക് എന്നിവ വിലക്കിയതിന് പിന്നാലെ ' ട്രൂത്ത് സോഷ്യൽ " എന്ന പേരിൽ സ്വന്തമായി സോഷ്യൽ മീഡിയ ആപ്പ് ട്രംപ് തുടങ്ങിയിരുന്നു.

കാപിറ്റോൾ ആക്രമണ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ജനുവരിയിലാണ് ട്വിറ്ററടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രംപിന് വിലക്കേർപ്പെടുത്തിയത്.