macxullam

ലണ്ടൻ : ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി മുൻ ന്യൂസിലാൻഡ് ക്യാപ്ടൻ ബ്രണ്ടൻ മക്കല്ലത്തെ തിരഞ്ഞെടുത്തു . കഴിഞ്ഞ ആഷസിലെ 4-0ത്തിന്റെ കനത്ത പരാജയത്തിന് ശേഷം ഇംഗ്ളണ്ട് കോച്ച് ക്രിസ് സിൽവർ വുഡ് ഒഴിഞ്ഞിരുന്നു. ആ സ്ഥാനത്തേക്കാണ് ബ്രണ്ടൻ എത്തുന്നത്. പോൾ കോളിംഗ് വുഡായിരുന്നു സിൽവർ വുഡ് മാറിയശേഷം താത്കാലിക പരിശീലകനായിരുന്നത്.

ഇത്‌വരെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ പരിശീലകനായിട്ടില്ലാത്ത മക്കല്ലം ഐ.പി.എൽ ക്ളബ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പരിശീലകനായി ഇത് മൂന്നാം സീസണാണ്. മുൻ ഇന്ത്യൻ കോച്ച് ഗാരി കേഴ്സ്റ്റൺ, ഗ്രഹാം ഫോർഡ് തുടങ്ങിയവരും ഇംഗ്ളീഷ് കോച്ചാവാൻ ശ്രമിച്ചിരുന്നു.

40 കാരനായ മക്കല്ലം ഉടൻ ഇംഗ്ളണ്ട് ടീമിന്റെ ചുമതല ഏറ്റെടുക്കും. ജൂണിൽ ന്യൂസിലാൻഡുമായുള്ള ടെസ്റ്റ് പരമ്പരയാണ് മക്കല്ലത്തിന്റെ ആദ്യ വെല്ലുവിളി.