liverpool

ആസ്റ്റൺ വില്ലയെ 2-1ന് കീഴടക്കി

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിൽ ഒട്ടും പിന്നിലില്ലെന്ന് വ്യക്തമാക്കി ലിവർപൂൾ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 2-1ന് കീഴടക്കി. ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും 86 പോയിന്റ് വീതമായി. ലിവർപൂളിനെക്കാൾ ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി ഗോൾ മാർജിനിലെ മികവ് കണക്കിലെ‌ടുത്ത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ ടോട്ടൻഹാമിനോടര സമനിലയിൽ പിരിയേണ്ടിവന്ന ലിവർപൂൾ ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ ചെന്നാണ് വിജയം നേടിയത്. മൂന്നാം മിനിട്ടിൽ ഡഗ്ളസ് ലൂയിസിലൂടെ ആസ്റ്റൺ വില്ലയാണ് ആദ്യം ഗോളടിച്ചത്. എന്നാൽ ആറാം മിനിട്ടിൽ മാറ്റിപ്പിലൂടെ ലിവർപൂൾ സമനില പി‌ടിച്ചു. 65-ാം മിനിട്ടിൽ സാഡിയോ മാനേയിലൂടെയാണ് ലിവർപൂൾ വിജയം കണ്ട്.

36 മത്സരങ്ങളിൽ നിന്നാണ് ലിവർപൂൾ 86 പോയിന്റ് സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി 85 മത്സരങ്ങളിൽ നിന്നും. 38 മത്സരങ്ങളാണ് ഒരു സീസണിൽ ഒരു ടീമിന് ആകെയുള്ളത്.