തൃശൂർ: പൂരം വെടിക്കെട്ട് മഴകാരണം വീണ്ടും മാറ്റി. കഴിഞ്ഞ ദിവസം മാറ്റിയ വെടിക്കെട്ട് ഇന്നലെ വൈകിട്ട് നടത്താൻ തീരുമാനിച്ചെങ്കിലും മഴ പെയ്തതോടെ വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു. ഞായറാഴ്ച നടത്താനാണ് തീരുമാനം. അതേസമയം ഇന്നലെ പകൽപ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് നടന്നു.