jj
തൃശൂർ പൂരം വെടിക്കെട്ട് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതിനെ തുടർന്ന് തേക്കിൻക്കാട് മൈതാനിയിൽ സ്ഥാപിച്ച കുഴി മിന്നലിന്റെ കുറ്റികളിൽ മഴവെള്ളം കയറാതിരിക്കാൻ മൂടി വച്ച നിലയിൽ....... ഫോട്ടോ: റാഫി എം. ദേവസി

തൃശൂർ: പൂരം വെടിക്കെട്ട് മഴകാരണം വീണ്ടും മാറ്റി. കഴിഞ്ഞ ദിവസം മാറ്റിയ വെടിക്കെട്ട് ഇന്നലെ വൈകിട്ട് നടത്താൻ തീരുമാനിച്ചെങ്കിലും മഴ പെയ്തതോടെ വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു. ഞായറാഴ്ച നടത്താനാണ് തീരുമാനം. അതേസമയം ഇന്നലെ പകൽപ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് നടന്നു.