jj

ഇറ്റാലിയൻ ദ്വീപായ സിസിലിയയിലെ സാംബൂക്ക ഡി സിസിലിയ എന്ന നഗരം ഇപ്പോൾ അറിയപ്പെടുന്നത് ലിറ്റിൽ അമേരിക്ക എന്നാണ്. ഭൂകമ്പത്തിൽ തകർന്ന ഒരു നഗരത്തിന്റെ ഉയിർത്തെഴുന്നേല്പ് കൂടിയാണ് അമേരിക്കൻ സമൂഹം കുടിയേറിയ ഇവിടം പറയുന്നത്

ഭൂകമ്പം തകർത്തെറിഞ്ഞ സിസിലിയിലെ പഴഞ്ചൻ വീടുകൾ വാങ്ങാനാളില്ലാതായപ്പോളാണ് ഒരു യൂറോയ്ക്ക് (81 രൂപ)​ വീട് വില്പനയ്ക്ക് വച്ചത്. ഓഫർ അറിഞ്ഞ് വീട് വാങ്ങാനെത്തിയത് മുഴുവൻ അമേരിക്കക്കാരായിരുന്നു. ഒരു കപ്പ് എസ്പ്രസ്സോയുടെ വിലയ്ക്ക് കുന്നിൻ മുകളിലെ നഗരത്തിലെ സ്വത്തുക്കൾ സ്വന്തമാക്കാൻ നിരവധി പേരാണ് എത്തിയത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള പുതിയ താമസക്കാരെ ആകർഷിക്കാനും ജനസംഖ്യ വർദ്ധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാംബൂക്കയിൽ ഒരു യൂറോയ്ക്ക് വീടുകൾ വില്പനയ്ക്ക് വച്ചത്.

.2019 ൽ ആയിരുന്നു വീടുകൾ വിൽക്കാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ പതിനാറു വീടുകളാണ് വില്പനയക്ക് വച്ചത്. ഒരു യൂറോയ്ക്ക് ഒരു വീട് എന്ന വില കണ്ട് വാങ്ങാൻ ആളുകൂടിയതോടെ, കൂടുതൽ വില തരുന്നവർക്ക് വീട് വില്ക്കാമെന്നായി തീരുമാനം.. പിന്നീട് വീടുകൾ ലേലം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഉയർന്ന തുകയ്ക്ക് ലേലം കൊണ്ടവർക്ക് വീട് നൽകി


ആദ്യഘട്ടത്തിന്റെ വിജയമാണ് 2021 ൽ മറ്റു പത്ത് വീടുകൾ കൂടി വില്ക്കാൻ തീരുമാനിച്ചു.ഇത്തവണ വില രണ്ട് യൂറോയായിരുന്നു.. വാങ്ങാനുള്ള ആളുകളുടെ എണ്ണവും കഴിഞ്ഞ തവണത്തേക്കാൾ കൂടി. അതുകൊണ്ടുതന്നെ മികച്ച ലേലം നടന്നു. 500 മുതൽ 7000 പൗണ്ട് വിലയ്ക്കാണ് വിടുകൾ വിറ്റുപോയത്. ചിലർ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പറന്നെത്തിയാണ് ലേലത്തിൽ പങ്കെടുത്തത്. വിലകുറവ് മാത്രമല്ല ഈ വീടുകൾ വാങ്ങാൻ കാരണമെന്നാണ് പല അമേരിക്കകാരും പറയുന്നത്.

dd

വാസസ്ഥലങ്ങളെ ഹോളിഡേ ഹോമുകളാക്കി മാറ്റുന്നതിനുപകരം, നഗരത്തിന്റെ പ്രശസ്തി ഉയർത്തുന്നതിനും സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനും ഉള്ള പദ്ധതികളാണ് പുതിയ ഉടമകളുടെ ഭാഗത്ത് നിന്നുണ്ടായത്. പലരും ക്രൗഡ് ഫണ്ടിങ്ങിലൂടെ ഈ വീടുകൾ നവികരിച്ച ശേഷം ഗ്രാമവാസികൾക്ക് തിരികെ നൽകണമെന്നാണ് ആഗ്രഹം പ്രകടിപ്പിച്ചത്.ചിലർ റസ്റ്റാറന്റുകൾ തുടങ്ങാനും ആർച്ച് കഫേകൾ സ്ഥാപിച്ച് നഗരത്തെ പ്രശസ്തമാക്കാനുമുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.

kk
KK