
തനിക്ക് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല എന്ന് നടി കങ്കണ റണാവത്. പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലെ ഒരു ചോദ്യത്തിന് മറുപടിയായി താരം തമാശരൂപേണയാണ് ഇക്കാര്യം പറഞ്ഞത്. താൻ വഴക്കാളിയാണെന്ന് ആളുകൾ പറഞ്ഞു പരത്തുകയാണ് ഇക്കാരണത്താൽ വിവാഹം നടക്കുമെന്ന് തോന്നുന്നില്ല എന്നാണ് താരം പറഞ്ഞത്.
ജീവിത്തതിലും ധക്കഡ് അഥവാ ടോം ബോയ് ആണോ ശരിക്കും ആരെയെങ്കിലും മർദിക്കുമോ എന്നായിരുന്നു ചോദ്യം. താൻ ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് പലരും കിംവദന്തികൾ പറഞ്ഞുപരത്തുന്നു. അതിനാൽ താൻ കടുപ്പമേറിയ വ്യക്തിത്വത്തിനുടമയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും അവർ പറഞ്ഞു.

'ധക്കഡ്' എന്ന ആക്ഷൻ ചിത്രമാണ് കങ്കണയുടേതായി ഉടൻ പുറത്തിറങ്ങാനുള്ളത്. ഏജന്റ് ആഗ്നി എന്ന കഥാപാത്രമാണ് കങ്കണ എത്തുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റസ്നീഷ് ഘായ് ആണ് ചിത്രത്തിന്റെ സംവിധായകൻ.