omari-mcqueen

പഠനഭാരം മൂലം കളിക്കാൻ പോലും സമയം കിട്ടുന്നില്ലെന്ന് പരാതി പറയുന്ന ഒരുപാട് കുട്ടികളുണ്ട്. എന്നാൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന പതിമൂന്നുകാരനായ ഒമാരിയായാണ് സോഷ്യൽ മീഡിയയിൽ താരം. ചൈൽഡ് ഇൻഫ്ലുവൻസറായ ഒമാരി നല്ലൊരു കുക്ക് ആണ്.

തന്റെ യൂട്യൂബ് ചാനലിൽ പാചക വീഡിയോയും, ചെറിയ കുക്കിംഗ് ടിപ്സുമൊക്കെ ഈ പതിമൂന്നുകാരൻ പങ്കുവയ്ക്കാറുണ്ട്. വെറും എട്ട് വയസ് മാത്രമുള്ളപ്പോഴാണ് ഈ കൊച്ചുമിടുക്കൻ കുക്കിംഗ് ചാനൽ ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിൽ മാത്രം 28,000ത്തിലധികം ഫോളോവേഴ്സും ഒമാരിയ്ക്കുണ്ട്.

View this post on Instagram

A post shared by Omari McQueen - Vegan Chef (@omarimcqueen)

വെജിറ്റേറിയനായ ഒമാരി ഒരു വീഗൻ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. ജ്യൂസുകളൊക്കെയാണ് ഇവിടെ വിൽക്കുന്നത്. ഒമാരി സ്‌കൂളിൽ പോയിട്ടില്ല. ഒരു ഓൺലൈൻ പ്രൈവറ്റ് സ്‌കൂളിലാണ് ഈ കൊച്ചുമിടുക്കൻ പഠിക്കുന്നത്.


മകൻ യൂട്യൂബ് ചാനലും മറ്റും പണത്തിനുവേണ്ടിയല്ല നടത്തുന്നതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. 'അവൻ വെജിറ്റേറിയനാണ്. മൃഗങ്ങളെ ഉപദ്രവിക്കാതെയുള്ള ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നതാണ് അവന്റെ ലക്ഷ്യം.'- അവർ പറഞ്ഞു.