ആലപ്പുഴ കള്ള് ഷാപ്പിലേക്കാണ് ചങ്കത്തിമാരുടെ ഇന്നത്തെ യാത്ര. രാജപുരം ഷാപ്പിലെത്തിയ ചങ്കത്തിമാർക്ക് ഹൗസ്ബോട്ടിലായിരുന്നു കടയുടമ ഭക്ഷണവും നാടൻകള്ളും ഒരുക്കിക്കൊടുത്തത്. കായൽ കാറ്റേറ്റ് ഹൗസ് ബോട്ടിനുള്ളിലിരുന്ന് എരിവും കള്ളും രുചിച്ച് നോക്കുക ഒരു അടിപൊളി അനുഭവമാണ്.

കൂട്ടിന് ചോറും ചപ്പാത്തിയും പൊറോട്ടയും അപ്പവുമെല്ലാം ഉണ്ട്. തീർന്നിട്ടില്ല,​ കപ്പ,​ ബീഫ്,​ വരാൽ,​ കരിമീൻ,​ ചെമ്മീൻ,​ ഞണ്ട്, കല്ലുമ്മേൽകായ,​ നാടൻ കോഴി,​ മുയൽ,​ കാട,​ വറ്റ മീൻ തല,​ നങ്ക് മീൻ വറുത്തത്,​ പള്ളത്തി,​ കൊഴുവ,​ കക്ക തുടങ്ങി മനസും വയറും നിറയ്‌ക്കുന്ന രുചികൾ വേറെയുമുണ്ട്.

ഏത് സമയത്ത് ഇവിടെയെത്തിയാലും ഈ രുചിക്കൂട്ടുകളെല്ലാം ലഭ്യമാണെന്നതാണ് ഇവിടത്തെ പ്രത്യേകത. കായലിൽ നിന്നും നേരിട്ട് പിടിക്കുന്ന വലിയ ഇനം ഞണ്ടിനെയാണ് ഇവിടെ ഫ്രൈ ചെയ്യുന്നത്. അതാണ് രാജപുരം ഷാപ്പിലെ പ്രധാന ഐറ്റവും. വീഡിയോ കാണാം.

food