virat-kohli

മുംബയ് : ഐ.പി.എൽ 15-ാം സീസണിൽ വീണ്ടും ഗോൾഡൻ ഡക്കായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുൻ നായകൻ വിരാട് കോകൊഹ്‌ലി. സീസണില്‍ ഇത് മൂന്നാം തവണയാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്നത്.

കഴിഞ്ഞ ഞായറാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് വിരാട് മൂന്നാം തവണയും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്. നേരത്തെ സീസണിൽ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിൽ ഗോൾഡൻ ഡക്കായിരുന്നു. നേരത്തെയും സൺറൈസേഴ്‌സിനെതിരെയായ മത്സരത്തിലാണ് നേരിട്ട ആദ്യ പന്തിൽ പുറത്തായത്. അന്ന് മാർക്കോ യാൻസനാണ് താരത്തെ പുറത്താക്കിയത്. ഞായറാഴ്ച സ്പിന്നർ ജഗദീഷ സുജിത്താണ് ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ പുറത്താക്കിയത്.

ലഖ്നൗ സൂപ്പർ ജയന്റ്സുമായുള്ള മത്സരത്തിലായിരുന്നു മറ്റൊരു ഗോൾഡൻ ഡക്ക്. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ദുഷ്മാന്ത ചമീരയാണ് അന്നത്തെ മത്സരത്തിൽ ആദ്യ പന്തിൽ മടക്കിയത്.

വിരാടിന്റെ ബാറ്റിംഗ് ഫോം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ മോശം അവസ്ഥയിലേക്ക് പോകുകയാണ്. ഈ സീസണിലെ 12 മത്സരങ്ങളിൽ നിന്ന് 19.63 ശരാശരിയിൽ 216 റൺസാണ് വിരാടിന് നേടാൻ സാധിച്ചിട്ടുള്ളത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ സ്‌കോററും ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും വിരാടാണ്.ഫോം തിരിച്ചുകിട്ടാനായി വിരാട് കുറച്ചുനാൾ ബ്രേക്ക് എടുക്കണമെന്ന ഉപദേശവുമായി മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അടുത്തിടെ രംഗത്തെത്തിയിരുന്നു.