
അശ്വതി: ആശാവഹമായ പുരോഗതി ആരോഗ്യകാര്യത്തിൽ അനുഭവപ്പെടും. എങ്കിലും രോഗപീഡ, ഉദ്യോഗലബ്ധി, യാത്രാക്ളേശം, ഉന്നത സ്ഥാനലബ്ധി എന്നിവ ഫലമാകുന്നു.
ഭരണി: ഭഗവത്കടാക്ഷത്തിനായി വ്രതാനുഷ്ഠാനങ്ങളും പൂജകളും നടത്തും. ആരോഗ്യപുഷ്ടി, ബന്ധുവിരോധം, സഹപ്രവർത്തകരിൽ നിന്ന് വഞ്ചന, ഉദ്യോഗത്തിൽ ഉയർച്ച എന്നിവ ഫലമാകുന്നു.
കാർത്തിക: എതിരാളികൾ തനിക്കുനേരെ അപവാദങ്ങൾ നടത്തും. കാർഷികരംഗങ്ങളിൽ ഉന്നതി, അഭീഷ്ടകാര്യസിദ്ധി എന്നിവ അനുഭവപ്പെടും.
രോഹിണി: രോഷം വരുന്ന സന്ദർഭങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക, ഉദ്യോഗത്തിൽ പ്രതിസന്ധി, വിദ്യാഭ്യാസരംഗത്ത് അവസരങ്ങൾ നഷ്ടപ്പെടും, യാത്രാക്ളേശം.
മകയിരം: മകന്റെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം, വിദേശ ധനലബ്ധി, ഗുരുജനപ്രീതി.
തിരുവാതിര: തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. ഉദ്യോഗത്തിൽ ഉയർച്ച. ഇഷ്ടജനസഹവാസം, കുടുംബത്തിൽ വിവാഹനിശ്ചയം, ഭൂമി, വാഹനാദിലാഭം.
പുണർതം: പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നല്ല തുക നേടിയെടുക്കും. പൊതുയോഗങ്ങളിൽ പങ്കെടുക്കും. അപകടങ്ങളിൽ നിന്ന് രക്ഷപ്പെടും.
പൂയം: പൂജാദികാര്യങ്ങൾക്കായി നല്ല തുകയും സമയവും ചെലവഴിക്കും. വ്യവഹാര വിജയം, ദമ്പതികൾക്കു സന്താനഭാഗ്യം.
ആയില്യം: അയൽക്കാരുമായി, അസൂയക്കാരുമായി അകലം പാലിക്കണം. ചിരകാലാഭിലാഷം പൂവണിയും, വസ്തു, വാഹന ലാഭം. സ്ഥാനമാനലബ്ധി.
മകം: മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി അലയേണ്ടിവരും. നവീന വസ്ത്രാഭരണലബ്ധി, സത്സംഗം, വ്രതാനുഷ്ഠാനം, പുണ്യദേവാലയ ദർശനം.
പൂരം: പൂർവിക സ്വത്തിനായി വ്യവഹാരം തന്നെ വേണ്ടിവരും. വിവാഹാദി മംഗളകർമ്മസിദ്ധി, പ്രണയസാഫല്യം. വിദ്യാഭ്യാസ പുരോഗതി.
ഉത്രം: ഉത്തമ വ്യക്തികളെ കണ്ടുമുട്ടാനിടയാക്കും. സ്ഥാനക്കയറ്റം, ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.
അത്തം: അസുഖം പിടിപെടും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടും. വിദ്യാഭ്യാസ പുരോഗതി.
ചിത്തിര: ധനനഷ്ടം സംഭവിക്കും. വാക്കുപാലിക്കാൻ കഴിയാത്ത അവസ്ഥ, മൃഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും ശല്യം.
ചോതി: പ്രദർശനശാലകൾ ദർശിക്കുകയും ചില സാമഗ്രികൾ വാങ്ങുകയും ചെയ്യും. വിദ്യാഭ്യാസ കാര്യങ്ങളിൽ ഉന്മേഷകുറവ്.
വിശാഖം: സുഹൃത്തുക്കളിൽ നിന്ന് സഹായം. കുടുംബത്തിൽ സമാധാനാന്തരീക്ഷം.
അനിഴം: കർഷക വ്യാപാരരംഗത്ത് അഭിവൃദ്ധി, നവീന ഗൃഹലാഭം, ഉദ്യോഗലബ്ധി, ദോഷശാന്തികൾക്കായി വഴിപാടുകൾ ചെയ്യുക.
തൃക്കേട്ട: ഭൂമിലാഭം, ധനലാഭം, രോഗശാന്തി. ഇഷ്ടജനസഹവാസം, സ്ഥാനചലനം. സ്വജനങ്ങളുമായി വിനോദയാത്രകൾ നടത്തും.
മൂലം: സർക്കാർ സഹായം ലഭിക്കും. പ്രഗത്ഭരുടെ സംഗീതസദസുകളിൽ സാന്നിദ്ധ്യം വഹിക്കും.
പൂരാടം: പൂർവവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും. പുതിയ കൂട്ടുമായി അലഞ്ഞുനടക്കും.
ഉത്രാടം : ഉത്തമ കർമ്മങ്ങൾക്കായി വീടുവിട്ടിറങ്ങാനിടയുണ്ട്. ധനനഷ്ടം സംഭവിക്കൽ, വിരോധികളിൽ നിന്ന് എതിർപ്പുകൾ ഉണ്ടാകൽ, വാഹന, ഗൃഹലാഭം.
തിരുവോണം: തിരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കും. ജോലിയന്വേഷിക്കുന്നവർക്ക് വിജയ സാദ്ധ്യത.
അവിട്ടം: സംഗീതപരിപാടികൾ നീട്ടിവയ്ക്കാനിടവരും. ജീവിതപങ്കാളിയുമായി പിണങ്ങാനിടവരും. ഗുരുജനപ്രീതി.
ചതയം: കൈയിൽ വേണ്ടതിലധികം ധനമുണ്ടായിട്ടുപോലും പട്ടിണികിടക്കേണ്ട അവസ്ഥ സംജാതമാകും.
പൂരുരുട്ടാതി: പല സ്രോതസുകളിൽ നിന്ന് ധനം വന്നുചേരും. പരീക്ഷാദികളുടെ വിജയസാദ്ധ്യത്തിനായി വിദ്യാർത്ഥികൾ അഹോരാത്രം പഠനത്തിൽ മുഴുകും.
ഉത്രട്ടാതി: ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി കുടുംബക്കാർ, പ്രേമബന്ധം വിവാഹത്തിൽ കലാശിക്കും.
രേവതി: രോഗപ്രതിരോധശക്തി വർദ്ധിക്കാൻ പ്രത്യേക ഔഷധം സേവിക്കും. ഉന്നതവ്യക്തികളെ കണ്ടുമുട്ടും. ധനസഹായം ലഭിക്കും.