
ഐശ്വര്യ ലക്ഷ്മിയുടെ വർക്കൗട്ട് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ഇതാദ്യമായാണ് ഐശ്വര്യയുടെ ജിം വിശേഷങ്ങൾ ആരാധകർക്ക് മുന്നിലെത്തുന്നത്. നിരവധി പേർ ഐശ്വര്യയെ പ്രശംസിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് െഎശ്വര്യ.അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രമാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ മണിരത്നം ചിത്രം പൊന്നിയൻ ശെൽവം, തെലുങ്കിൽ അമ്മു എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. അമ്മു ഐശ്വര്യയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണ്.മലയാളത്തിൽ കുമാരി എന്ന ചിത്രമാണ് ഐശ്വര്യ അഭിനയിച്ചു പൂർത്തിയാക്കിയത്. ബോളിവുഡ് പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ് ഐശ്വര്യലക്ഷ്മി.