
പനാജി: ഗോവയിലെ ഹോട്ടലിൽ വച്ച് പ്രായപൂർത്തിയാകാത്ത റഷ്യൻ പെൺകുട്ടിയെ മാനഭംഗം ചെയ്ത സംഭവത്തിൽ ഹോട്ടൽ ജീവനക്കാരനായ കർണാടക സ്വദേശി രവി ലമണി (28) അറസ്റ്റിൽ. ഗോവയിലെ അറമ്പോളിലെ റിസോർട്ടിലാണ് സംഭവം.
12കാരിയായ പെൺകുട്ടിയെ നീന്തൽക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ശേഷം പെൺകുട്ടിയെ നീന്തൽകുളത്തിൽ ഉപേക്ഷിച്ച് ഇയാൾ മുങ്ങി.
അമ്മയുടെ പരാതിയിൽ ചൊവ്വാഴ്ച പെർനേം പൊലീസ് സംഘം കർണാടകയിലെ ഗഡാഗിലെ വീട്ടിലെത്തിയാണ് രവിയെ പിടികൂടിയത്.