
ന്യൂഡൽഹി: ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനനിർമ്മാണ ഫാക്ടറി തുറക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഫോഡ്. കേന്ദ്രസർക്കാരിന്റെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീം പ്രകാരം നിക്ഷേപത്തിനില്ലെന്നും കമ്പനി വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ഫോഡ് ഇന്ത്യയിലെ വില്പന കഴിഞ്ഞവർഷം അവസാനിപ്പിച്ചിരുന്നു.