kk

മുംബൈ: ഐ.പി.എല്ലില്‍ പ്ലേ ഓഫിലെത്താതെ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് പുറത്തായി. . പ്ലേ ഓഫ് സാദ്ധ്യത നിലനിറുത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബയ് ഇന്ത്യൻസിനോട് അഞ്ചു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെട്ടത്. . മുംബയ് നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 98 റണ്‍സ് വിജയലക്ഷ്യമെ മുന്നോട്ടുവെച്ചുള്ളുവെങ്കിലും ഏറെ കഷ്ടപ്പെട്ടാണ് മുംബയ് ജയിച്ചുകയറിയത്. മധ്യനിരയില്‍ 32 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെ പോരാട്ടമാണ് തോൽവിയുടെ വക്കിൽ നിന്ന് മുംബയ് ക്ക് വിജയം സമ്മാനിച്ചത്. ടിം ഡേവിഡ്(18*), ഹൃതിക് ഷൊക്കീന്‍(18) എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 16 ഓവറില്‍ 97ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 14.5 ഓവറില്‍ 103-5.