kk

ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്‌മിന്റണിൽ മലേഷ്യയെ 3-2ന് തോല്‍പ്പിച്ച് സെമിയിലെത്തിയ ഇന്ത്യന്‍ പുരുഷ ടീം രാജ്യത്തിന്റെ ആദ്യ മെഡല്‍ ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയെത്തിയത്. രണ്ട് മത്സരങ്ങൾ വീതം വിജയിച്ച സമനിലയിലായ പോരാട്ടത്തിൽ അവസാന മത്സരത്തിൽ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോല്‍പ്പിച്ചതാണ് ഇന്ത്യയുടെ സെമി പ്രവേശം ഉറപ്പാക്കിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ വിജയം. സ്കോര്‍ 21-3, 21-18.

തോമസ് കപ്പില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ലേഷ്യക്കെതിരെ ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മെഡല്‍ ജേതാവായ ലക്ഷ്യ സെന്‍ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. സ്കോര്‍ 23-21, 21-9.എന്നാല്‍ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഡബിള്‍സില്‍ ജയം നേടി ഇന്ത്യയെ 1-1ന് ഒപ്പമെത്തിച്ചു. ഫീ സെ ഗോ, ഇസുദ്ദീന്‍ നൂര്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്. സ്കോര്‍ 21-19, 21-15.മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്ത് യങ് സെ എന്‍ജിയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ച് ഇന്ത്യക്ക് ലീഡ് നല്‍കി. സ്കോര്‍ 21-11, 21-17 . എന്നാല്‍ ഇന്ത്യയുടെ യുവ സഖ്യമായ കൃഷ്ണപ്രസാദ്-പഞ്ചാല വിഷ്ണുവര്‍ധന്‍ സഖ്യത്തെ തോല്‍പ്പിച്ച് ആണ്‍ ചിയ-ടിയോ യെ ഐ സഖ്യം മലേഷ്യയെ ഒപ്പമെത്തിച്ചു. സ്കോര്‍ 21-19, 21-17.പിന്നീടായിരുന്നു പ്രണോയിയുടെ പോരാട്ടം. നിര്‍മായക പോരാട്ടത്തില്‍ പ്രണോയ് വെറും 30 മിനിട്ടിൽ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിക്കുകയായിരുന്നു.