helicopter-crashed

റായ്പൂർ: സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെ റൺവേയിൽ ചത്തീസ്ഗഡ് സംസ്ഥാന സർക്കാരിന്റെ ഹെലികോപ്ടർ തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് അപകടം നടന്നത്.

ക്യാപ്ടൻ ഗോപാൽ കൃഷ്ണ പാണ്ഡെയും ക്യാപ്ടൻ എ പി ശ്രീ വാസ്തവയുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കോപ്ടറിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.

helicopter-crashed

ഇതിൽ ഒരാൾ അപകടസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ട് പോകവേയുമാണ് മരിച്ചത്. പതിവ് പരിശീലനത്തിനിടെയാണ് ഹെലികോപ്ടർ അപകടത്തിൽ പെട്ടത്. കോപ്ടർ പൂർണമായും തകർന്നു.

കോപ്ടർ നിലത്തിറക്കുന്നതിനിടെ തീപിടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന. കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം നടത്തും.

സംസ്ഥാന സർക്കാരും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം നൽകാനും അദ്ദേഹം നിർദേശം നൽകി.

अभी रायपुर में एयरपोर्ट पर स्टेट हेलीकॉप्टर के क्रैश होने की दुखद सूचना मिली.

इस दुखद हादसे में हमारे दोनों पायलट कैप्टन पंडा और कैप्टन श्रीवास्तव का दुखद निधन हो गया है।

इस दुःख की घड़ी में ईश्वर उनके परिवारजनों को संबल एवं दिवंगत आत्मा को शांति प्रदान करे।

ॐ शांति:

— Bhupesh Baghel (@bhupeshbaghel) May 12, 2022