karna-iron-man

അയൺ മാൻ പോലെയുള്ള സൂപ്പർ ഹീറോകളുടെ കവചം മഹാഭാരതത്തിലെ കർണന്റെ കവചം പോലെയാണുള്ളതെന്നും ചുറ്റിക ആയുധമാക്കിയ തോർ എന്ന കഥാപാത്രത്തെ ഹനുമാൻ ജീയോടും ഗദയോടും താരതമ്യം ചെയ്യാമെന്നും പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്ത്.

karna-iron-man

വിവാദ പരാമർശങ്ങളുടെ റാണിയാണ് കങ്കണ റണാവത്ത് എന്ന് വേണമെങ്കിൽ പറയാം. കാരണം നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ഒന്ന് കെട്ടടങ്ങുന്നതിന് മുന്നേ അടുത്തത് തൊടുത്തുവിടുകയും ചെയ്ത് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് കങ്കണയുടെ വിനോദം.

ഇപ്പോഴിതാ സൂപ്പർ ഹീറോ കഥാപാത്രങ്ങളെ പറ്റി ഒരു വിവാദവുമായി അവ‌ർ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഹോളിവുഡിലെ സൂപ്പർഹീറോകളുടെ സംഘമായ അവഞ്ചേഴ്സ് മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ചതാണെന്നാണ് കങ്കണയുടെ അഭിപ്രായം.

karna-iron-man

അവരുടെ വീക്ഷണങ്ങളെല്ലാം വ്യത്യസ്തമാണ് എന്നാൽ സൂപ്പർഹീറോ കഥകളുടെ ഉത്ഭവം നമ്മുടെ വേദങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അവരും ഈ വസ്തുത അംഗീകരിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ നിരധി ട്രോളുകളാണ് കങ്കണയെ കളിയാക്കിക്കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.