മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകർ പുഴു എന്ന സിനിമയെ കാത്തിരിക്കാനുള്ള പ്രധാന കാരണം. ആരാധകരെ സന്തോഷിപ്പിക്കുന്നതിന് പകരം നടൻ എന്ന നിലയിലുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ചയാണ് ചിത്രത്തിൽ ഉടനീളം കാണുന്നത്.

ഇമോഷണലി പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന പടമാണ്. ചിത്രത്തിൽ എവിടെയും മമ്മൂട്ടി എന്ന മെഗാതാരത്തെ കാണാൻ കഴിയില്ല. കുട്ടൻ എന്ന വ്യക്തിയായി അദ്ദേഹം നിറഞ്ഞു നിൽക്കുകയാണ്.

റത്തീന എന്ന പുതുമുഖ സംവിധായക മികച്ച രീതിയിൽ തന്നെ ചിത്രം എടുത്തിട്ടുണ്ട്. സമൂഹം മാറി ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നുത്. ഇതൊരു പക്കാ മമ്മൂക്ക സിനിമയല്ല. പക്വതയുള്ള സമൂഹത്തിന് വേണ്ടിയുള്ള ചിത്രമാണ്.

puzhu