kid

കൊച്ചുകുട്ടികൾ അവർ ആദ്യമായി അനുഭവിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നത് വളരെ രസകരമായായിരിക്കും. പലപ്പോഴും അത്തരം വീഡിയോകൾ വൈറലായിട്ടുണ്ട്. ഇവിടെയിതാ കാഴ്‌ചവൈകല്യമുള‌ള ഒരു കൊച്ചു പെൺകുട്ടിയുടെ അത്തരമൊരു പ്രതികരണം കാണാം. ആദ്യമായി കണ്ണട ധരിച്ചതോടെ വ്യക്തമായി കാണാനാവുന്ന സന്തോഷം പ്രകടിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്.

അച്ഛന്റെ കൈയിലിരുന്ന കൊച്ചുപെൺകുട്ടിയ്‌ക്ക് വലിയ അത്ഭുതമാണ് കാഴ്‌ച നന്നായപ്പോൾ തോന്നിയത്. ഏപ്രിൽ 25ന് വെജിറ്റബിൾലേറ്റ് എന്ന് ഇൻസ്‌റ്റഗ്രാം പേജിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോ ദിവസങ്ങൾക്കകം 1.49 ലക്ഷം പേരാണ് കണ്ടത്. ജോസി നെൽസൺ എന്ന വനിതയാണ് വീഡിയോ ചിത്രീകരിച്ചത്.

View this post on Instagram

A post shared by @vegetablelatte