തങ്കം 28ന് തൃശൂരിൽ ആരംഭിക്കും

വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും വിണ്ടും.ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും ഒന്നിക്കുന്നത്. ഒരു സെക്കൻഡ് ക്ളാസ് യാത്ര എന്ന ചിത്രത്തിലാണ് വിനീതും അപർണയും നായകനും നായികയുമായി ആദ്യം ഒന്നിച്ചത്. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലും തുടർന്ന് ഒന്നിച്ചു.ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ശ്യാം പുഷ്കരൻ രചന നിർവഹിച്ച മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് അപർണ ബാലമുരളി ശ്രദ്ധേയയാവുന്നത്. തങ്കത്തിന്റെ രചന നിർവഹിക്കുന്നത് ശ്യാം പുഷ്കരാണ് . ബിജു മേനോൻ, ദിലീഷ് പോത്തൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് തങ്കത്തിലെ മറ്റു താരങ്ങൾ. മേയ് 28ന് തൃശൂരിൽ ചിത്രീകരണം ആരംഭിക്കും. പാലക്കാട്,കോയമ്പത്തൂർ എന്നിവിടങ്ങളും ലൊക്കേഷനാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വലിയ കാൻ വാസിലാണ് തങ്കം ഒരുങ്ങുന്നത്.അകാലത്തിൽ വിട പറഞ്ഞ നടൻ രതീഷിന്റെ മകൻ പ്രണവ് രതീഷ് നായകനായി അഭിനയിച്ച തീരം ആണ് ഷഹീദ് അറാഫത്ത് സംവിധാനം ചെയ്ത ആദ്യ ചിത്രം.