2021ൽ പുറത്തിറങ്ങിയ ഡോക്ടറിന് ശേഷം ശിവകാർത്തികേയൻ ചിത്രം ഡോൺ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിബി ചക്രവർത്തിയുടെ കന്നിച്ചിത്രമായ ചിത്രമായ ഡോണിന് മികച്ച പ്രതികരണങ്ങളാണ് ആദ്യദിനം തന്നെ ലഭിക്കുന്നത്. ക്യാമ്പസ് ചിത്രമായ ഡോണിൽ പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സമുദ്രകനി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോമഡിയും ഇമോഷണൽ രംഗങ്ങളും ഒരുപോലെ ഡോണിനെ മികച്ചതാക്കുന്നെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഡോണിലെ ഗാനങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഛായാഗ്രണം കെ എം ഭാസ്‌കരൻ. കാഴ്ചക്കാർക്ക് മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമാണ് ഡോൺ എന്ന് അഭിപ്രായം പങ്കുവച്ചവരും ഏറെയാണ്.

don