astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 മെയ് 14 - 1197 മേടം 31 ശനിയാഴ്ച .

(വൈകുന്നേരം 5 മണി 27 മിനിറ്റ് 11 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )

അശ്വതി: സ്വാര്‍ത്ഥത ഒഴിവാക്കുക, വിവിധ വിഷയങ്ങളില്‍ താല്പര്യം തോന്നും, ശത്രുക്കളുടെ മേല്‍ വിജയം നേടും, രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കും.

ഭരണി: എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലര്‍ത്തണം, ഭാര്യാഗുണം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വാക്ക് പാലിക്കാന്‍ സാധിക്കും.

കാര്‍ത്തിക: കുടുബജീവിതത്തില്‍ പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും ഉണ്ടാകും, അധികാരമോഹം കാരണം പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.

രോഹിണി: ആത്മ നിയന്ത്രണശേഷി വർദ്ധിപ്പിക്കണം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സ്ത്രീകള്‍ മുഖേനെ ധനലഭ്യത, സുഖസൗകര്യങ്ങൾ ലഭിക്കും, പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.

മകയിരം: അപ്രതീക്ഷിത ചെലവുകള്‍ നേരിടേണ്ടി വരും, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്. പങ്കാളിയുമായി വാക്ക് തര്‍ക്കം ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്, ധന ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

തിരുവാതിര: ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങൾ വര്‍ദ്ധിക്കും, കുടുംബ ജീവിത്തിലുണ്ടായിരുന്ന സ്വരചേര്‍ച്ചയില്ലായ്മ അവസാനിക്കും, രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, യാത്രയില്‍ ദുരിതാനുഭവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.

പുണര്‍തം: ജോലിയില്‍ വിഘ്‌നങ്ങളും അലസതയും വർദ്ധിക്കും, ജീവിതത്തെ അന്യ സ്ത്രീകള്‍ നിയന്ത്രിക്കാതെ നോക്കണം, മുന്‍കോപം മൂലം ആപത്ത്, വ്യവഹാരങ്ങളില്‍ പരാജയ ഭീതിയുണ്ടാകും.

പൂയം: അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം, കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യതയുണ്ട്. പ്രവൃത്തി നേട്ടത്തിനു കഠിനമായ പരിശ്രമം വേണ്ടിവരും.

ആയില്യം: ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും, സ്ത്രീകള്‍ മുഖേനെ നേട്ടം, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും. ദാമ്പത്യ വിഷയങ്ങളില്‍ സുഖം, ശത്രുക്കള്‍ നിഷ്പ്രഭരാകും.

മകം: ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം.

പൂരം:‍ വിവാദങ്ങളിൽ വിജയം പ്രതീക്ഷിക്കാം, രോഗശാന്തിയുണ്ടാകും, ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കും, പ്രണയകാര്യങ്ങളില്‍ മുന്നേറ്റം, തൊഴിലിലും ബിസിനസ്സിലും നേട്ടം. ലോട്ടറി,​ ചിട്ടി തുടങ്ങിയവയിൽ നിന്നും ഭാഗ്യം.

ഉത്രം: കുടുംബനാഥന്മാർ കുടുംബത്തിന്‍റെയും ധനത്തിന്‍റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, സ്ത്രീകൾ
ഭര്‍ത്താവിനോട് സ്നേഹം നിറഞ്ഞ രീതിയിലുള്ള സംസാരവും പ്രവര്‍ത്തികളും ശീലിക്കണം.

അത്തം: പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും. കുടുംബ ചെലവുകള്‍ അധികരിക്കും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

ചിത്തിര: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, തൊഴില്‍ രംഗത്തുള്ള സ്തംഭനാവസ്ഥ മാറും, മനോദുരിതത്തില്‍ നിന്നും മോചനം, കുടുംബത്തില്‍ സമാധാനം കളിയാടും, സാമ്പത്തികമായി നേട്ടം.

ചോതി : അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്നും മോചനം നേടാൻ സാധിക്കും, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, പ്രവര്‍ത്തന വിജയം നേടും.

വിശാഖം: ഉല്ലാസയാത്ര നടത്തും, നില നിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, സുഹൃത്തുക്കളെ കൊണ്ട് സഹായം ലഭിക്കും, സ്ത്രീകള്‍ക്ക് ധനനേട്ടങ്ങൾ ഉണ്ടാകും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയം.

അനിഴം: വൃഥാപവാദങ്ങളില്‍ നിന്നും മോചനം നേടാൻ സാധിക്കും, കലാരംഗത്ത് വിജയം നേടും, സൗഹൃദങ്ങൾ വര്‍ദ്ധിക്കും, ക്ഷേത്ര ദര്‍ശനം നടത്തും, ജോലിസ്ഥലത്ത് നിന്നും ആനുകൂല്യം ലഭിക്കും.

കേട്ട: സ്ത്രീ വിഷയങ്ങളില്‍ അതിയായ താല്‍പ്പര്യം ഉണ്ടാകുന്നതു കൊണ്ടുള്ള മനഃപ്രയാസം, ആഡംബരപ്രിയം കാണിക്കും, സുഖാനുഭവങ്ങള്‍, ആരോഗ്യപരിപാലനം നടത്തും, ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

മൂലം: എതിർലിംഗത്തിൽ ഉള്ള സുഹൃത്തുക്കൾ കാരണം നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും, ധനനഷ്ടം, കുടുംബ കലഹങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം, ബന്ധുക്കളുമായി കലഹത്തിനു നിൽക്കരുത്, അപായഭീതിയുണ്ടാകും.

പൂരാടം: പ്രേമകാര്യങ്ങളില്‍ പ്രതികൂലമായ സംഗതികൾ സംജാതമാകും, കോപസ്വഭാവം, ദുരാഗ്രഹം എന്നിവ ഒഴിവാക്കുക, വിവാഹ ജീവിതത്തില്‍ കല്ലുകടി, ദുഷിച്ച ദിവസം, ശുഭകാര്യങ്ങളും യാത്രകളും മാറ്റി വയ്ക്കുക,

ഉത്രാടം: ആരോഗ്യകാര്യങ്ങളില്‍ ശരിക്കും ശ്രദ്ധ പുലർത്തണം, എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത ഉണ്ടാകണം, പിതൃബന്ധുക്കളില്‍ നിന്നും വിഷമാനുഭവങ്ങള്‍, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കണം.

തിരുവോണം: പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും, അപ്രതീക്ഷിതമായി ധനചെലവ് ഉണ്ടാകും, കലാപരമായ കാര്യങ്ങളില്‍ നേട്ടം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും.

അവിട്ടം: കര്‍മ്മരംഗത്ത് കൂടുതൽ കരുതല്‍ ആവശ്യമാണ്, സുഹൃത്തുകള്‍ മുഖേന അംഗീകാരം, നിഗൂഢ ശാസ്ത്രങ്ങളില്‍ ആഭിമുഖ്യം തോന്നും, പണം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തണം, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്.

ചതയം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, ആരോഗ്യപരമായി മികച്ച സമയം, ഉത്തരവാദിത്തബോധം കാണിക്കണം, സഹായിക്കാം എന്ന് പറഞ്ഞ് സമീപിക്കുന്നവരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.

പൂരുരുട്ടാതി: ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു, രോഗശാന്തി, കലഹങ്ങൾ പരിഹരിക്കാന്‍ സാധിക്കും, ദാമ്പത്യം സമധാന പൂര്‍ണ്ണമായതിനാൽ മനഃസുഖം കിട്ടും, ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.

ഉത്രട്ടാതി: സ്ത്രീകള്‍ മൂലം നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും, ഉന്മേഷം വര്‍ദ്ധിക്കും, ബിസ്സിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും, ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, സൗന്ദര്യ ബോധം വര്‍ദ്ധിക്കും.

രേവതി: ദുരിതങ്ങൾക്ക് പരിഹാരമുണ്ടാകും. അപ്രതീക്ഷിത ധനലാഭം, വ്യാപാരികള്‍ക്ക്‌ വിദേശ ബന്ധം ലഭിക്കും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായ ഐക്യം. സന്താനഭാഗ്യം, ധനപ്രാപ്തി, ശത്രുജയം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.