
തിരുവനന്തപുരം: കത്തോലിക്കാസഭയുടെ കുടുംബ വർഷാചരണത്തിന്റെ തിരുവനന്തപുരം അതിരൂപതാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് വെള്ളയമ്പലം ലിറ്റിൽഫ്ളവർ പാരിഷ് ഹാളിൽ മന്ത്രി ആന്റണി രാജു നിർവഹിക്കും. അതിരൂപത കുടുംബ പ്രേഷിത ശുശ്രൂഷാ സമിതി നടക്കുന്ന ചടങ്ങിൽ അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ അദ്ധ്യക്ഷത വഹിക്കും. കാരുണ്യ പ്രവൃത്തികളുടെ ഉദ്ഘാടനവും കുടുംബ ശുശ്രൂഷാ നേതൃത്വസംഗമവും സഹായവിതരണവും നടക്കും. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലെ 100 കുട്ടികൾക്കായി 10,000 രൂപ വീതം ബാങ്കിൽ നിക്ഷേപിച്ചുകൊണ്ടുള്ള ജീവൻസമൃദ്ധി സമ്പാദ്യപദ്ധതിയും സാന്ത്വനം മംഗല്യം പദ്ധതിയുടെ ഭാഗമായ വിവാഹ ധനസഹായവും കരുണാമയൻ പദ്ധതിയിലെ പെൻഷൻ വിതരണം, കാഴ്ച പരിമിതർക്കുള്ള ഓഡിയോ ബൈബിൾ വിതരണവുമുണ്ടാവും. വിശപ്പുരഹിത ഇടവകകളായി പ്രഖ്യാപിച്ച ഇടവകകളെയും പ്രോലൈഫ് കുടുംബങ്ങളെയും ആദരിക്കും. രണ്ടിന് വെള്ളയമ്പലം കൊച്ചുേത്രസ്യാ ദേവാലയത്തിൽ നടക്കുന്ന ദിവ്യബലിക്ക് ബിഷപ്പ് ഡോ. ക്രിസ്തുദാസ് മുഖ്യകാർമികനായിരിക്കും.