ddd
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംഘടിപ്പിച്ച ശില്പശാല എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ആധുനികലോകത്ത് വർദ്ധിച്ചുവരുന്ന നഗരവത്ക്കരണം രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് സി.പി.എംപോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംഘടിപ്പിച്ച നവകേരളവും നഗരസഭയും എന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാന്മാരുടെ ചേംബറിന്റെ ചെയർമാനായ എം. കൃഷ്ണദാസ് ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.എസ്.യു സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ സംസാരിച്ചു.