
ശ്രീനഗർ: ഇന്നലെ ബുദ്ഗാമിൽ ഒരു കാശ്മീരി പണ്ഡിറ്റ് സർക്കാർ ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് തീവ്രവാദികളെ വധിച്ച് സുരക്ഷാ സേന.
#BandiporaEncounterUpdate: 01 more #terrorist killed (total 2). #Search operation in progress. Further details shall follow.@JmuKmrPolice https://t.co/FIt2QnTG8J
— Kashmir Zone Police (@KashmirPolice) May 13, 2022
ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെയും വധിച്ചത്. സുരക്ഷാ സേനയ്ക്കൊപ്പം ജമ്മു കാശ്മീർ പൊലീസും ബ്രാർ അരഗം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ പങ്കെടുത്തു.
ചദൂരയിലെ തഹസിൽദാർ ഓഫീസിൽ ഇന്നലെ ഇവർ നടത്തിയ ആക്രമണത്തിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട് കൊല്ലപ്പെട്ടത്.
ബ്രാർ അരഗം മേഖലയിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞ് പരിശോധന നടത്തിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ബന്ദിപൂര ജില്ലയിലെ സലിന്ദർ വന മേഖലയിലും സുരക്ഷാ സേനയും പാക് ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയിലെ അംഗംങ്ങളായ ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ബാക്കി രണ്ട് പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട ഇരുവരും ഇന്നത്തെ ഏറ്റുമുട്ടലിൽ സുരക്ഷാസേനയുടെ വലയിലായി.
Two recent infiltrated #Pakistani #terrorists of LeT terror outfit who escaped from recent anti-terrorist operation on 11/5/22 at Salinder forest area were #tracked down. They have been trapped today at Brar #Bandipora: IGP Kashmir@JmuKmrPolice
— Kashmir Zone Police (@KashmirPolice) May 13, 2022