
ഡെങ്കിപ്പനി കൊതുകുജന്യ രോഗമാണ്. മഴക്കാലത്ത് ഡെങ്കിപ്പനിയെ കൂടുതൽ കരുതിയിരിക്കുകയും വേണം. കൊതുകുകളെ നിയന്ത്രിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള ഫലപ്രദം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ, വീടിന്റെ പരിസരത്ത് വലിച്ചെറിയുന്ന പാത്രങ്ങളിലും ചിരട്ടകളിലും ടയറുകളിലും ശേഖരിക്കെപ്പെടുന്ന ജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്.
ടെറസിലും പാരപ്പെറ്റിലും ശേഖരിപ്പെടുന്ന വെള്ളത്തിലും കൊതുകുകൾ പെരുകും. പരിസരം വൃത്തിയായും ഈർപ്പരഹിതമായും സൂക്ഷിക്കണം. കൊതുകുകളുടെ ലാർവയെ നശിപ്പിക്കാൻ വെള്ളക്കെട്ടുകൾക്ക് മീതെ മണ്ണെണ്ണ, ഡീസൽ തുടങ്ങിയവ ഒഴിക്കാം. കൊതുകുകളുടെ ലാർവകളെ തിന്ന് നശിപ്പിക്കുന്ന മത്സ്യങ്ങളെ വാട്ടർ ടാങ്കുകളിലും വളർത്താം. കൊതുകുകൾ വീടിനുള്ളിൽ പ്രവേശിക്കാതെ ജനാലകൾ, വെന്റിലേഷൻ തുടങ്ങിയവയിൽ നെറ്റുകൾ തറയ്ക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ ദേഹത്ത് റിപ്പലന്റുകൾ പുരട്ടാം. കൈയും കാലും പൊതിയുന്ന തരത്തിലുള്ള വസ്ത്രധാരണവും പകൽ കടിക്കുന്ന ഈഡിസ് കൊതുകുകളിൽ നിന്ന് സംരക്ഷണം നൽകും.