india

കീവ് : യുക്രെയിനിൽ റഷ്യൻ അധിനിവേശ പശ്ചാത്തലത്തിൽ പോളണ്ടിലേക്കു താത്കാലികമായി പ്രവർത്തനം മാ​റ്റിയ ഇന്ത്യൻ എംബസി യുക്രെയിൻ തലസ്ഥാനമായ കീവിൽ മേയ് 17 മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ച് 13നാണ് എംബസിയുടെ പ്രവർത്തനം കീവിൽ നിന്ന് പോളണ്ടിലെ വാഴ്സയിലേക്ക് മാ​റ്റിയത്.