kk

ഇഷ്ടമുള്ളവരുമായി, ഇഷ്ടമുള്ളപ്പോള്‍ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നത് വളരെ വലിയ ഒരു സ്വാതന്ത്ര്യമാണെന്ന് അമേരിക്കൻ സ്വദേശിയായ ലോറ ഫ്രെയ്‌ഡാൻ വില്യംസ്. വിവാഹ മോചനത്തിന് ശേഷം ഇതുവരെ എട്ടു പുരുഷൻമാരുമായി ലോറ കിടക്ക പങ്കിട്ടു കഴിഞ്ഞു. ഒമ്പതാമത്തെയാളുമായി ഇപ്പോൾ ഡേറ്റിംഗിലുമാണ് എഴുത്തുകാരി കൂടിയായ ഇവ‌ർ. തന്റെ ഡേറ്റിംഗ് അനുഭവങ്ങളെക്കുറിച്ചുള്ള അവെയ്‌ലബിൾ പുസ്തകത്തിലാണ് ലോറയുടെ തുറന്നു പറച്ചിൽ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നല്ല കുടുംബ ജീവിതം നയിക്കുകയായിരുന്ന 51 കാരിയായ ലോറ ഫ്രെയ്ഡ്മാന്‍ വില്യംസിന്റെ മാറ്റത്തിന് പിന്നിൽ അവരുടെ ഭർത്താവ് മൈക്കലായിരുന്നു. അവള്‍ക്ക് ഭര്‍ത്താവും കുടുംബവുമായിരുന്നു എല്ലാം. മൂന്നു കുട്ടികളാണ് ഇവർക്ക് ഉള്ളത്. . എന്നാല്‍ ഒരു ദിവസം മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് ഭർത്താവ് പറഞ്ഞതോടെയാണ് ലോറയുടെ ജീവിതത്തിന്റെ താളം തെറ്റിയത്. ഇതോടെ വിവാഹജീവിതം എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ ലോറ തീരുമാനിച്ചു എന്നാൽ വിവാഹമോചനത്തിന് ശേഷം കണ്ണീരുമായി കഴിയാതെ ജീവിതം ആസ്വദിക്കാൻ തീരുമാനിക്കുകയായിരുന്നു ലോറ. ഇതിനായി ഡേറ്റിംഗ് നടത്താന്‍ തുടങ്ങിയ ലോറ ആണുങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തുടങ്ങി.

അണഞ്ഞുപോയ തന്റെ ലൈംഗിക അഭിലാഷങ്ങളെ ഉണര്‍ത്തി അവള്‍ വീണ്ടും ജീവിതം ഒരു ആഘോഷമാക്കി. ഇതുവരെ എട്ട് പുരുഷന്മാരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ അവള്‍ ഇപ്പോള്‍ ഒന്‍പതാമത്തെ പുരുഷനുമായി ഡേറ്റിംഗിലാണ്. അവൈലബിൾ എന്ന തന്റെ പുസ്‌തകത്തിൽ ഹോട്ടല്‍ മുറികളിലെ ഉച്ചഭക്ഷണങ്ങളും, മൂന്ന് കുട്ടികളുടെ അമ്മയായിരുന്നിട്ടും തനിക്ക് കിട്ടുന്ന ലൈംഗിക സ്വതന്ത്ര്യത്തെ കുറിച്ചും ലോറ തുറന്നു പറയുന്നു.

ഭര്‍ത്താവ് മൈക്കലും ലോറയും ഇരുപത് വയസ്സിലാണ് കണ്ടുമുട്ടുന്നത്. വിവാഹത്തിന് ശേഷമാണ് അവള്‍ ലൈംഗികത ആസ്വദിച്ചു തുടങ്ങിയത്. . മൂന്നുമക്കളിൽ . മൂത്തവളായ ഡെയ്സിയ്ക്ക് ഇപ്പോള്‍ പതിനെട്ടും, ഹഡ്സണ്‍ പതിനഞ്ചും ഏറ്റവും ഇളയവനായ ജോര്‍ജിയയ്ക്ക് എട്ടുമാണ് പ്രായം. മൈക്കലിൽ നിന്ന് വിവാഹമോചനം നേടുമ്പോൾ 47 വയസായിരുന്നു ലോറയ്ക്ക്.

വിവാഹ മോചനത്തിന് ശേഷമുള്ള അഞ്ച് മാസം അവള്‍ വല്ലാതെ ബുദ്ധിമുട്ടി . ജീവിതം തിരിച്ച് പിടിക്കാനുള്ള ഒരു ശ്രമമെന്ന നിലക്കാണ് പിന്നീട് ഡേറ്റിംഗ് ലോകത്തേക്ക് അവള്‍ ചുവട് വച്ചത്. .