jjj

ന്യൂഡൽഹി : യു എ ഇ പ്രസിഡന്‍റ് ഷെയ്‌ക്ക് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാന്‍റെ നിര്യാണത്തിൽ ആദർമർപ്പിച്ച് ഇന്ത്യ. അർപ്പിച്ച് ഇന്ത്യ. ആദര സൂചകമായി ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. നേരത്തെ യു എ ഇ പ്രസിഡന്റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു . ദീർഘവീക്ഷണമുള്ള മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ഷെയ്‌ക്ക് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനെന്നും . ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണെന്നും മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഷെയ്‌ക്ക് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാൻ അന്തരിച്ചത്. 73 വയസായിരുന്നു. . രാഷ്ട്രത്തലവൻ്റെ മരണത്തെ തുട‍ര്‍ന്ന് യു.എ.ഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.